ഇന്ത്യയിലെ രാഷ്ട്രീയവും ബിസ്സിനെസ്സും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുതുടങ്ങിയത് ബ്രിട്ടിഷുകാരിൽനിന്നും തിരിച്ചുനേടിയ നമ്മുടെ പരമ്പരാഗത സ്വത്തുകൾ കുത്തകകളുടെ കയ്യിൽ ഏൽപ്പിച്ചപ്പോൾ തന്നെ മനസ്സിലായി തുടങ്ങിയിരുന്നു . പിന്നീടിങ്ങോട്ട് ഒളിഞ്ഞും തെളിഞ്ഞും അവരെ സഹായിക്കാൻ വേണ്ടി രാഷ്ട്രീയനേതൃത്വതിൽനിന്നും ശ്രമങ്ങൾ ഉണ്ടായി. അവർ വിജയിക്കുകയും ചെയ്തു. എന്നാൽ ഈ അതിർത്തി ക്രമേണ മാഞ്ഞുപോകുന്നതാണ് പിന്നീട് കണ്ടത് .
ഓ . വി. വിജയൻ പ്രവചിച്ചതുപോലെ നേതൃത്വവും പണച്ചാക്കുകളും പിമ്പുകളും ചേർന്ന് മദ്യത്തിലും പെണ്ണിലും അമേധ്യത്തിലും കുഴഞ്ഞു സുഖിച്ചു. അതുനോക്കിനിന്ന ജനം വിശപ്പും രോഗ പീഡകളും വിദ്യാഭ്യാസവും തൊഴിലും മറന്നു വായുംപൊളിച്ചു നോക്കിനിന്നു. ജനങ്ങളെ പറ്റിക്കാൻ ഇതാണ് ആസനത്തിൽ മുളച്ച ഏറ്റവും പറ്റിയ ആൽമരമെന്നു തിരിച്ചറിഞ്ഞ അവർ ഇതൊരു പ്രധാന മാര്ഗ്ഗമായി തിരഞ്ഞെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു .ചാനലുകളും മറ്റു മാധ്യമങ്ങളും തങ്ങളാലാവുന്നതുപോലെ പങ്കാളികളാവുകയും ആവോളം അമേധ്യത്തിന്റെ പങ്കുപറ്റുകയും ചെയ്തു .
ഇതിൽ നിന്നുള്ള തിരിച്ചുപോക്കിനുള്ള അറിവുകളും മനസ്സാന്നിധ്യവും ചെറു മുകുളങ്ങളിൽനിന്നുപോലും തുടച്ചുനീക്കപ്പെടുന്നു . അരിയപ്പെടുമെന്നഭയമില്ലാത്ത നാവുകൾ ഉണ്ടെങ്കിൽ പ്രതികരിക്കട്ടെ കൈത്തണ്ടകൾ പ്രവർത്തിക്കട്ടെ പുതുനാമ്പുകളിൽ ചിലതെങ്കിലും കരിയാതിരിക്കട്ടെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ